Wednesday, May 25, 2005

1978-ലെ പ്രസ് കൌണ്‍സില്‍ ആക്ട്

1978-ലെ പ്രസ് കൌണ്‍സില്‍ ആക്ട്
03-07-21
Malayalam
-1-

1978-ലെ പ്രസ് കൌണ്‍സില്‍ ആക്ട്
(1978-ലെ 37-‍ാം ആക്ട്)
(1988 മാര്‍ച്ച് 1-ആം തീയതിവരെ ഭേദഗതിചെയ്തപ്രകാരം)
(1978 സെപ്ററംബര്‍ 7)

ഭാരതത്തിന്റെ പത്രസ്വാതന്ത്ര്യം നിലനിര്‍ത്തുകയും വര്‍ത്തമാനപ്പത്രങ്ങളുടേയും വാര്‍ത്താ ഏജന്‍സികളുടേയും നിലവാരം പുലര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആവശ്യത്തിലേക്ക് ഒരു പ്രസ് കൌണ്‍സില്‍ സ്ഥാപിക്കുന്നതിനുളള ഒരു ആക്ററ്

ഭാരത റിപ്പബ്ലിക്കിന്റെ ഇരുപത്തൊന്‍പതാം സംവത്സരത്തില്‍ പാര്‍ലമെന്റ്, താഴെ പറയും പ്രകാരം അധിനിയമം ചെയ്തിരിക്കുന്നു:

അദ്ധ്യായം I

പ്രാരംഭികം

ചുരുക്കപ്പേരും
വ്യാപ്തിയും

1. (1) ഈ ആക്ററിന്, പ്രസ് കൌണ്‍സില്‍ ആക്ററ്, 1978 എന്ന്‍ പേര്‍ പറയാവുന്നതാണ്.

(2) ഇതിന് ഭാരതം മുഴുവന്‍ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്. നിര്‍വ്വചനങ്ങള്‍
2. ഈ ആക്ററില്‍, സന്ദര്‍ഭം മററുവിധത്തില്‍ ആവശ്യപ്പെടാത്തപക്ഷം,-
(ക) "ചെയര്‍മാന്‍" എന്നാല്‍ കൌണ്‍സിലിന്റെ ചെയര്‍മാന്‍ എന്ന് അര്‍ത്ഥമാകുന്നു;

(ഖ) "കൌണ്‍സില്‍" എന്നാല്‍ 4-ആം വകുപ്പിന്‍കീഴില്‍ സ്ഥാപിക്കപ്പെട്ട "പ്രസ് കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ" എന്ന് അര്‍ത്ഥമാകുന്നു;
(ഗ) "അംഗം" എന്നാല്‍ കൌണ്‍സിലിലെ ഒരംഗം എന്ന് അര്‍ത്ഥമാകു ന്നതും,അതില്‍ കൌണ്‍സിലിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടുന്നതും ആകുന്നു;
(ഘ) "നിര്‍ണ്ണയിക്കപ്പെടുന്ന" എന്നാല്‍ ഈ ആക്ററിന്‍കീഴില്‍ ഉണ്ടാക്കിയ ചട്ടങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന എന്ന് അര്‍ത്ഥമാകുന്നു;
(ങ) "പത്രാധിപര്‍" എന്നും "വര്‍ത്തമാനപ്പത്രം" എന്നുമുളള പദങ്ങള്‍ക്ക് 1867-ലെ പ്രസ്സും പുസ്തകങ്ങളുടെ രജിസ്ററര്‍ ചെയ്യലും ആക്ററില്‍, (1867-ലെ 25) അവയ്ക്ക് യഥാക്രമം നല്‍കിയിട്ടുളള അര്‍ത്ഥങ്ങളും "തൊഴിലാളി പത്രപ്രവര്‍ത്തകന്‍" എന്ന പദത്തിന് 1955-ലെ തൊഴിലാളി പത്രപ്രവര്‍ത്തകരും മററു വര്‍ത്തമാനപ്പത്ര ജീവനക്കാരും (സേവനവ്യവസ്ഥകള്‍) പലവക വ്യവ സ്ഥകളും ആക്ററില്‍,(1955-ലെ 45) അതിന് നല്കിയിട്ടുളള അര്‍ത്ഥവും ഉണ്ടായിരിക്കുന്നതാകുന്നു.

-2-

ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിലോ സിക്കം സംസ്ഥാനത്തിലോ വ്യാപ്തി ഇല്ലാത്ത അധി നിയമങ്ങളുടെ അര്‍ത്ഥകല്പനയ്ക്കുളള ചട്ടം

3. ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിലോ സിക്കിം സംസ്ഥാനത്തിലോ പ്രാബല്യത്തിലില്ലാത്ത ഒരു നിയമത്തെ സംബന്ധിച്ച് ഈ ആക്ററിലുളള ഏതു
പരാമര്‍ശവും ആ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആ സംസ്ഥാനത്തില്‍ തത്സ്ഥാനീയമായി ഏതെങ്കിലും നിയമം പ്രാബല്യത്തിലുണ്ടെങ്കില്‍ അതിനെക്കുറിച്ചുളള ഒരു പരാമര്‍ശമായി കണക്കാക്കേണ്ടതാണ്.

അദ്ധ്യായം II
പ്രസ് കൌണ്‍സിലിന്റെ സ്ഥാപനം കൌണ്‍സിലിന്റെ ഏകാംഗീകരണം

4. (1) കേന്ദ്രസര്‍ക്കാര്‍, ഔദ്യോഗിക ഗസററില്‍ വിജ്ഞാപനം വഴി, നിശ്ചയിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തോടുകൂടി "പ്രസ് കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ" എന്ന പേരില്‍ ഒരു കൌണ്‍സില്‍ സ്ഥാപിക്കേണ്ടതാകുന്നു.

(2) മുന്‍പറഞ്ഞ കൌണ്‍സില്‍ ശാശ്വത പിന്‍തുടര്‍ച്ചാവകാശവും പൊതു മുദ്രയും ഉളള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, കൌണ്‍സില്‍
വ്യവഹരിക്കുന്നതും വ്യവഹാരവിധേയമാകുന്നതും മേല്‍പ്പറഞ്ഞ പേരില്‍ ആയിരിക്കേണ്ടതും ആകുന്നു.

കൌണ്‍സിലിന്റെ ഘടന

5. (1) കൌണ്‍സില്‍ ചെയര്‍മാനും ഇരുപത്തെട്ട് മററംഗങ്ങളും അടങ്ങിയിരിക്കേണ്ടതാണ്.

(2) രാജ്യസഭയുടെ ചെയര്‍മാനും ലോകസഭയുടെ സ്പീക്കറും (6)-ാം ഉപവകുപ്പിന്‍കീഴില്‍ കൌണ്‍സിലിലെ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരാളും
അടങ്ങുന്ന ഒരു കമ്മിററി നാമനിര്‍ദ്ദേശം ചെയ്യുന്ന ആള്‍ ചെയര്‍മാന്‍ ആയിരിക്കുന്നതും, അപ്രകാരം ചെയ്യപ്പെടുന്ന നാമനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍
ഔദ്യോഗിക ഗസററില്‍ വിജ്ഞാപനം ചെയ്യുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും ആകുന്നു.

(3) മററംഗങ്ങളില്‍-

(ക) പതിമൂന്നു പേര്‍ തൊഴിലാളി പത്രപ്രവര്‍ത്തകരില്‍നിന്നും നിര്‍ണ്ണയിക്കപ്പെടുന്ന നടപടിക്രമമനുസരിച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ടതും, അവരില്‍ ആറുപേര്‍ വര്‍ത്തമാനപ്പത്രങ്ങളുടെ പത്രാധിപന്‍മാരും ശേഷിച്ച ഏഴുപേര്‍ പത്രാധിപന്മാരല്ലാത്ത തൊഴിലാളി പത്രപ്രവര്‍ത്തകരും ആയിരിക്കേണ്ടതും ആകുന്നു; എന്നാല്‍ ഭാരതീയ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തുന്ന വര്‍ത്തമാനപ്പത്രങ്ങളുടെ പത്രാധിപന്മാരുടേയും പത്രാധിപന്മാരല്ലാത്ത തൊഴിലാളി പത്രപ്രവര്‍ത്തകരുടേയും എണ്ണം യഥാക്രമം കുറഞ്ഞത് മൂന്നും നാലും ആയിരിക്കേണ്ടതും ആകുന്നു;

(ഖ) ആറു പേര്‍ വര്‍ത്തമാനപ്പത്രങ്ങളുടെ ഉടമകളോ വര്‍ത്തമാനപ്പത്രങ്ങളുടെ മാനേജ്മെന്റ് ബിസിനസ് നടത്തുന്നവരോ ആയ ആളുകളില്‍
നിന്നും, നിര്‍ണ്ണയിക്കപ്പെടുന്ന നടപടിക്രമം അനുസരിച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ടതും; എന്നാല്‍ വന്‍കിട വര്‍ത്തമാനപ്പത്രങ്ങള്‍, ഇടത്തരം വര്‍ത്തമാനപ്പത്രങ്ങള്‍, ചെറുകിട വര്‍ത്തമാനപ്പത്രങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ഓരോന്നില്‍നിന്നും രണ്ടു പ്രതിനിധികള്‍ വീതം ഉണ്ടായിരിക്കേണ്ടതും ആകുന്നു;

(ഗ) ഒരാള്‍ വാര്‍ത്താ ഏജന്‍സികള്‍ ചെയ്യുന്ന ആളുകളില്‍നിന്നും നിര്‍ണ്ണയിക്കപ്പെടുന്ന നടപടിക്രമം അനുസരിച്ച് നാമനിര്‍ദ്ദേശം
ചെയ്യപ്പെടേണ്ടതാണ്;

(ഘ) മൂന്നു പേര്‍ വിദ്യാഭ്യാസവും ശാസ്ത്രവും നിയമവും സാഹിത്യവും സംസ്കാരവും സംബന്ധിച്ച് പ്രത്യേകജ്ഞാനമോ പ്രായോഗിക
പരിചയമോ ഉളള ആളുകള്‍ ആയിരിക്കേണ്ടതും, അവരില്‍ ഒരാളെ സര്‍വ്വകലാശാലാ ഗ്രാന്‍റ് കമ്മീഷനും ഒരാളെ ബാര്‍ കൌണ്‍സില്‍
ഓഫ് ഇന്‍ഡ്യയും ഒരാളെ സാഹിത്യ അക്കാഡമിയും യഥാക്രമം നാമനിര്‍ദ്ദേശം ചെയ്യേണ്ടതും ആകുന്നു;

(ങ) അഞ്ചുപേര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആയിരിക്കേണ്ടതും, അവരില്‍ മൂന്നുപേരെ ലോകസഭാ അംഗങ്ങളില്‍നിന്നും സ്പീക്കര്‍ നാമ
നിര്‍ദ്ദേശം ചെയ്യേണ്ടതും രണ്ടുപേരെ രാജ്യസഭയുടെ ചെയര്‍മാന്‍ അതിന്റെ അംഗങ്ങളില്‍നിന്നും നാമനിര്‍ദ്ദേശം ചെയ്യേണ്ടതും ആകുന്നു;

എന്നാല്‍, ഏതെങ്കിലും വര്‍ത്തമാനപ്പത്രത്തിന്റെ ഉടമയോ വര്‍ത്തമാനപ്പത്രം നടത്തുന്ന ആളോ ആയ യാതൊരു തൊഴിലാളിപത്രപ്രവര്‍ത്തകനും
(ക) ഖണ്ഡത്തിന്‍ കീഴില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ അര്‍ഹനായിരിക്കുന്നതല്ല; എന്നുമത്രമല്ല, ഒരേ നിയന്ത്രണത്തിന്‍ കീഴിലോ നടത്തിപ്പിന്‍
കീഴിലോ ഉളള ഏതെങ്കിലും വര്‍ത്തമാനപ്പത്രത്തിലോ വര്‍ത്തമാനപ്പത്രങ്ങളുടെ ഗ്രൂപ്പിലോ താത്പര്യമുളള ഒന്നിലധികം പേര്‍ നാമനിര്‍ദ്ദേശം
ചെയ്യപ്പെട്ട ആളുകളില്‍ ഇല്ലാതിരിക്കത്തക്കവണ്ണം (ക) ഖണ്ഡത്തിന്റെയും (ഖ) ഖണ്ഡത്തിന്റെയും കീഴിലുളള നാമനിര്‍ദ്ദേശങ്ങള്‍ നടത്തേണ്ടതും ആകുന്നു.

വിശദീകരണം.- (ഖ) ഖണ്ഡത്തിന്റെ ആവശ്യങ്ങള്‍ക്ക്, ഒരു "വര്‍ത്തമാനപ്പത്രം"-

(i)അതിന്റെ എല്ലാ പതിപ്പുകളുടേയും മൊത്തം പ്രചാരം ഓരോ ലക്കത്തിലും അന്‍പതിനായിരം പ്രതികളില്‍ കവിയുന്ന പക്ഷം "വന്‍കിട വര്‍ത്തമാനപ്പത്രം" ആയും;

(ii) അതിന്റെ എല്ലാ പതിപ്പുകളുടേയും മൊത്തം പ്രചാരം ഓരോ ലക്കത്തിനും പതിനയ്യായിരം പ്രതികളില്‍ കവിയുകയും എന്നാല്‍ അന്‍പതിനായിരത്തില്‍ കവിയാതിരിക്കുകയും ചെയ്യുന്നപക്ഷം "ഇടത്തരം വര്‍ത്തമാനപ്പത്രം" ആയും;

(iii) അതിന്റെ എല്ലാ പതിപ്പുകളുടേയും മൊത്തം പ്രചാരം ഓരോ ലക്കത്തിനും പതിനയ്യായിരം പ്രതികളില്‍ കവിയാത്തപക്ഷം "ചെറുകിട വര്‍ത്തമാനപ്പത്രം" ആയും, കരുതപ്പെടുന്നതാകുന്നു.

(4) (3)-ാം ഉപവകുപ്പ് (ക) ഖണ്ഡത്തിന്റെയോ (ഖ) ഖണ്ഡത്തിന്റേയോ
(ക) ഖണ്ഡത്തിന്റെയോ കീഴില്‍ ഏതെങ്കിലും നാമനിര്‍ദ്ദേശം ചെയ്യുന്നതിന് മുന്‍പ്, ആദ്യത്തെ കൌണ്‍സിലിന്റെ സംഗതിയില്‍ കേന്ദ്രസര്‍ക്കാരും പിന്നീടുളള ഏതെങ്കിലും കൌണ്‍സിലിന്റെ സംഗതിയില്‍ മുന്‍പിലത്തെ കൌണ്‍സിലിന്റെ വിരിമിക്കുന്ന ചെയര്‍മാനും, നിര്‍ണ്ണയിക്കപ്പെടുന്ന രീതിയില്‍, ആദ്യത്തെ കൌണ്‍സിലിന്റെ സംഗതിയില്‍ കേന്ദ്രസര്‍ക്കാരും പിന്നീടുളള കൌണ്‍സിലുകളുടെ സംഗതിയില്‍ കൌണ്‍സില്‍ തന്നെയും ഇതിലേയ്ക്ക് വിജ്ഞാപനംവഴി നിശ്ചയിക്കുന്ന, മുന്‍പറഞ്ഞ (ക) ഖണ്ഡത്തിലോ (ഖ) ഖണ്ഡത്തിലോ (ഗ) ഖണ്ഡത്തിലോ പരാമര്‍ശിക്കപ്പെടുന്ന വിഭാഗങ്ങളിലുളള ആളുകളുടെ സംഘടനകളില്‍നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ട അംഗങ്ങളുടെ എണ്ണത്തിന്റെ ഇരട്ടി പേരുകള്‍ ഉള്‍ക്കൊളളുന്ന പാനലുകള്‍ ആവശ്യപ്പെടേണ്ടതാണ്: എന്നാല്‍ മുന്‍പറഞ്ഞ (ഗ) ഖണ്ഡത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വിഭാഗത്തിലുളള ആളുകളുടെ സംഘടന ഇല്ലാതിരിക്കുന്നിടത്ത്, മുന്‍പറഞ്ഞപ്രകാരം വിജ്ഞാപനം വഴി നിശ്ചയിക്കുന്ന വാര്‍ത്താ ഏജന്‍സികളില്‍നിന്നും, പേരുകളുടെ പാനലുകള്‍ ആവശ്യപ്പെടേണ്ടതാണ്.

(5) കേന്ദ്രസര്‍ക്കാര്‍, (3)-ാം ഉപവകുപ്പിന്‍ കീഴില്‍ അംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആളുകളുടെ പേരുകള്‍ ഔദ്യോഗിക ഗസററില്‍
വിജ്ഞാപനം ചെയ്യേണ്ടതും, അങ്ങനെയുളള ഏതൊരു നാമനിര്‍ദ്ദേശവും വിജ്ഞാപനം ചെയ്ത തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും ആകുന്നു.

(6) (5)ാം ഉപവകുപ്പിന്‍കീഴില്‍ വിജ്ഞാപനം ചെയ്യപ്പെട്ട കൌണ്‍സിലിലെ അംഗങ്ങള്‍ അവരില്‍ നിന്നുതന്നെ നിര്‍ണ്ണയിക്കപ്പെടുന്ന നടപടിക്രമമനുസരിച്ച് (2)-ാം ഉപവകുപ്പില്‍ പരാമര്‍ശിക്കപ്പെട്ട കമ്മിററിയിലെ ഒരംഗമായി ഒരാളെ തിരഞ്ഞെടുക്കേണ്ടതും, അങ്ങനെയുളള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനുളള കൌണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍, അവരില്‍നിന്നുതന്നെ, തിരഞ്ഞെടുത്ത ഒരാള്‍
ആദ്ധ്യക്ഷ്യം വഹിക്കേണ്ടതും ആകുന്നു. അംഗങ്ങളുടെ ഉദ്യോഗകാലാവഥിയും ഉദ്യോഗത്തില്‍ നിന്നുളള വിരമിക്കലും

6.(1) ഈ വകുപ്പില്‍ മററു വിധത്തില്‍ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം ഒഴികെ, ചെയര്‍മാനും മററംഗങ്ങളും മൂന്നുവര്‍ഷക്കാലത്തേയ്ക്ക് ഉദ്യോഗം
വഹിക്കേണ്ടതാണ്.

(2) 5-ാം വകുപ്പ് (3)-ാം ഉപവകുപ്പിലെ (ക) ഖണ്ഡത്തിന്റെയോ (ഖ) ഖണ്ഡത്തിന്റെയോ (ഗ) ഖണ്ഡത്തിന്റെയോ കീഴില്‍ ഒരംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരാള്‍ 14-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകള്‍ക്കു കീഴില്‍ സെന്‍ഷര്‍ ചെയ്യപ്പെടുന്നിടത്ത്, അയാള്‍ കൌണ്‍സിലിലെ ഒരംഗം അല്ലാതായിത്തീരുന്നതാണ്.

(3) 5-ാം വകുപ്പ് (3)-ാം ഉപവകുപ്പിലെ (ങ) ഖണ്ഡത്തിന്‍കീഴില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അംഗത്തിന്റെ ഉദ്യോഗകാലാവധി, ഏതു
സഭയില്‍ നിന്നാണോ, അയാള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ആ സഭയില്‍ അയാള്‍ അംഗം അല്ലാതായിത്തീരുന്ന ഉടന്‍ അവസാനിക്കുന്നതാണ്.

(4) കൌണ്‍സിലിന്റെ അഭിപ്രായത്തില്‍ മതിയായ കാരണം കൂടാതെ ഒരംഗം കൌണ്‍സിലിന്റെ തുടരെയുളള മൂന്ന് യോഗങ്ങളില്‍ ഹാജരാകാതിരിക്കുന്ന പക്ഷം അയാള്‍ തന്റെ സ്ഥാനം ഒഴിഞ്ഞതായി കരുതപ്പെടേണ്ടതാണ്.

(5) ചെയര്‍മാന്, കേന്ദ്രസര്‍ക്കാരിന് ലിഖിതമായ നോട്ടീസ് നല്‍കി തന്റെ ഉദ്യോഗം രാജിവയ്ക്കുന്നതും, മറേറതെങ്കിലും അംഗത്തിന് ചെയര്‍മാന് ലിഖിതമായ നോട്ടീസ് നല്‍കി തന്റെ ഉദ്യോഗം രാജി വയ്ക്കുന്നതും, അങ്ങനെയുളള രാജി, അതതു സംഗതിപോലെ, കേന്ദ്രസര്‍ക്കാരോ ചെയര്‍മാനോ
സ്വീകരിക്കുന്നതോടെ ചെയര്‍മാനോ അംഗമോ തന്റെ ഉദ്യോഗം ഒഴിഞ്ഞതായി കരുതപ്പെടേണ്ടതുും ആകുന്നു.

(6) (2)-ാം ഉപവകുപ്പിന്റേയോ (3)-ാം ഉപവകുപ്പിന്റേയോ (4)-ാം ഉപവകുപ്പിന്റേയോ (5)-ാം ഉപവകുപ്പിന്റേയോ കീഴിലോ മററുവിധത്തിലോ ഉണ്ടാകുന്ന ഏതെങ്കിലും ഒഴിവ് ആകുന്നത്ര വേഗത്തില്‍, ഉദ്യോഗം ഒഴിയുന്ന അംഗം ഏതു രീതിയിലാണോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത് അതേ
രീതിയിലുളള നാമനിര്‍ദ്ദേശം വഴി നികത്തേണ്ടതും അപ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അംഗം, ഏതംഗത്തിന്റെ സ്ഥാനത്തേക്കാണോ അയാള്‍
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുളളത്, ആ അംഗം ഉദ്യോഗം വഹിക്കുമായിരുന്ന ശേഷിച്ച കാലയളവിലേക്ക് ഉദ്യേഗം വഹിക്കേണ്ടതും ആകുന്നു.

(7) ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്ന ഒരംഗത്തിന് ഒന്നിലധികമല്ലാത്ത കാലാവധിയിലേക്ക് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. അംഗങ്ങളുടെ സേവന വ്യവസ്ഥകള്‍
7. (1) ചെയര്‍മാന്‍ ഒരു പൂര്‍ണ്ണസമയ ഉദ്യോഗസ്ഥനായിരിക്കേണ്ടതും കേന്ദ്രസര്‍ക്കാരിന് യുക്തമെന്നു തോന്നുന്ന ശന്പളം അദ്ദേഹത്തിന് നല്‍കേണ്ടതും ആകുന്നു. മററുളള അംഗങ്ങള്‍ക്ക് കൌണ്‍സിലിന്റെ യോഗങ്ങളില്‍ ഹാജരാകുന്നതിനായി നിര്‍ണ്ണയിക്കപ്പെടുന്ന ബത്തകളോ ഫീസോ ലഭിക്കേണ്ടതും ആകുന്നു.

(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകള്‍ക്കു വിധേയമായി, അംഗങ്ങളുടെ സേവന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരം ആയിരിക്കുന്നതാണ്.

(3) കൌണ്‍സിലിലെ അംഗമെന്നനിലയിലുളള ഉദ്യോഗം, അതു വഹിക്കുന്ന ആളിനെ പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ ഏതെങ്കിലും ഒരംഗമായി
തിരഞ്ഞെടുക്കപ്പെടുന്നതിനോ ഒരംഗമായി ഇരിക്കുന്നതിനോ അയോഗ്യനാക്കുന്നതല്ല എന്ന് ഇതിനാല്‍ പ്രഖ്യാപിച്ചിരിക്കുന്നു.

കൌണ്‍സിലിന്‍ കമ്മിററികള്‍

8. (1) കൌണ്‍സിലിന്, ഈ ആക്ററിന്‍ കീഴിലുളള അതിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന ആവശ്യത്തിലേക്ക്, അതിന്റെ അംഗങ്ങളില്‍ നിന്നും
സാമാന്യമോ പ്രത്യേകമോ ആയ ലക്ഷ്യങ്ങള്‍ക്കായി ആവശ്യമെന്നു തോന്നുന്ന കമ്മിററികള്‍ രൂപീകരിക്കാവുന്നതും അപ്രകാരം രൂപീകരിക്കപ്പെടുന്ന ഓരോ കമ്മിററിയും കൌണ്‍സില്‍ അതിനെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതും ആകുന്നു.

(2) കൌണ്‍സിലന്, (1)-ാം ഉപവകുപ്പിന്‍ കീഴില്‍ രൂപീകരിക്കപ്പെടുന്ന ഏതെങ്കിലും കമ്മിററിയിലെ അംഗങ്ങളായി അതിന് യുക്തമെന്ന് തോന്നുന്നത്ര, കൌണ്‍സിലിലെ അംഗങ്ങളല്ലാത്ത മററാളുകളെ കോ-ഓപ്ററ് ചെയ്യുന്നതിനുളള അധികാരം ഉണ്ടായിരിക്കുന്നതാണ്.

(3) അങ്ങനെയുളള ഏതെങ്കിലും അംഗത്തിന്, ഏതു കമ്മിററിയിലേക്കാണോ അയാളെ കോ-ഓപ്ററ് ചെയ്തത് ആ കമ്മിററിയുടെ ഏതു യോഗത്തിലും
ഹാജരാകുകയും അവിടുത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യാനുളള അവകാശം ഉണ്ടായിരിക്കുന്നതും, എന്നാല്‍ വോട്ട് ചെയ്യാനുളള അവകാശം
ഇല്ലാതിരിക്കുന്നതും, അയാള്‍ മറേറതെങ്കിലും ആവശ്യത്തിന് ഒരു അംഗം ആയിരിക്കുന്നത് അല്ലാത്തതും ആകുന്നു.

കൌണ്‍സിലിന്റേയും കമ്മിററികളുടേയും യോഗങ്ങള്‍

9. കൌണ്‍സിലും അതിന്റെ ഏതു കമ്മിററിയും, ഈ ആക്ററിന്‍ കീഴില്‍ ഉണ്ടാക്കപ്പെടുന്ന റഗുലേഷനുകളാല്‍ വ്യവസ്ഥ ചെയ്യപ്പെടുന്ന സമയങ്ങളിലും
സ്ഥലങ്ങളിലും യോഗം ചേരേണ്ടതും യോഗങ്ങളിലെ ബിസിനസ് നടത്തിപ്പ് സംബന്ധിച്ച് അങ്ങനെയുളള റഗുലേഷനുകളാല്‍ വ്യവസ്ഥ ചെയ്യപ്പെടുന്ന നടപടിച്ചട്ടങ്ങള്‍ പാലിക്കേണ്ടതും ആകുന്നു.

അംഗങ്ങള്‍ക്കിടയിലുളള ഒഴിവുകളോ രൂപീകരണത്തിലുളള ന്യൂനതയോ കൌണ്‍സിലിന്റെ കൃത്യങ്ങളും നടപടികളും അസാധുവാക്കുന്നതല്ലെന്ന്
10. കൌണ്‍സിലില്‍ ഏതെങ്കിലും ഒഴിവ് നിലവിലുണ്ടെന്നോ അല്ലെങ്കില്‍
കൌണ്‍സിലിന്റെ രൂപീകരണത്തില്‍ ഏതെങ്കിലും ന്യൂനത ഉണ്ടെന്നോ ഉളള കാരണത്താല്‍ മാത്രം കൌണ്‍സിലിന്റെ യാതൊരു കൃത്യമോ നടപടിയോ അസാധുവാണെന്ന് കരുതപ്പെടാവുന്നതല്ല.

കൌണ്‍സിലിന്റെ സ്ററാഫ്

11. (1) കേന്ദ്രസര്‍ക്കാര്‍ ഇതിലേക്ക് ഉണ്ടാക്കുന്ന ചട്ടങ്ങള്‍ക്കു വിധേയമായി, ഒരു സെക്രട്ടറിയേയും ഈ ആക്ററിന്‍ കീഴിലുളള അതിന്റെ ചുമതലകളുടെ കാര്യക്ഷമമായ നിര്‍വ്വഹണത്തിന് ആവശ്യമെന്നു കൌണ്‍സിലിന് തോന്നുന്ന മററു ജീവനക്കാരേയും അതിന് നിയമിക്കാവുന്നതാണ്.

(2) ജീവനക്കാരുടെ സേവനം സംബന്ധിച്ച നിബന്ധനകളും ഉപാധികളും റഗുലേഷനുകളാല്‍ നിശ്ചയിക്കപ്പെടുന്നവ ആയിരിക്കുന്നതാണ്.

കൌണ്‍സിലിന്റെ ഉത്തരവുകളുടേയും മററു രേഖകളുടേയും പ്രമാണീകരണം

12. കൌണ്‍സിലിന്റെ എല്ലാ ഉത്തരവുകളും തീരുമാനങ്ങളും ചെയര്‍മാനോ ഇതിലേക്ക് കൌണ്‍സില്‍ അധികാരപ്പെടുത്തിയ മറേറതെങ്കിലും അംഗമോ ഒപ്പുവച്ച് പ്രമാണീകരിക്കേണ്ടതും, കൌണ്‍സില്‍ നല്‍കുന്ന മററു രേഖകള്‍ സെക്രട്ടറിയോ ഇതിലേക്ക് അതേ രീതിയില്‍ അധികാരപ്പെടുത്തിയ മറേറതെങ്കിലും ഉദ്യോഗസ്ഥനോ ഒപ്പു വച്ച് പ്രമാണീകരിക്കേണ്ടതും ആകുന്നു.

തുടരും

6 Comments:

At Wednesday, May 25, 2005 10:22:00 pm, Blogger SunilKumar Elamkulam Muthukurussi said...

സണ്ണിച്ചായാ, ഇതാല്‍ത്തറയോ? കോടതി വളപ്പോ?

 
At Thursday, May 26, 2005 1:07:00 am, Blogger viswaprabha വിശ്വപ്രഭ said...

Thanks Sunnychayaa!


Sunil,
That the Indian Government has started thinking of offering accreditations to web loggers (Bloggers), this important article is of very good reference value for all of us MalluBloggers out here.

 
At Thursday, May 26, 2005 9:21:00 am, Blogger സു | Su said...

എന്താ ഇതു?

 
At Thursday, May 26, 2005 2:54:00 pm, Blogger aneel kumar said...

1978-ലെ പ്രസ് കൌണ്‍സില്‍ ആക്ട് എങ്ങിനെയാ വിശ്വം സാര്‌ ആ പുതിയ വാര്‌ത്തയുമായി ചേരുന്നത്?

 
At Friday, May 27, 2005 5:22:00 am, Blogger viswaprabha വിശ്വപ്രഭ said...

ഈ ഖണ്ഡികക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

There is a very different and innovative Input method Program called that can potentially be used from small consumer gadjets to large computer stations. A quote below:
"
Dasher is an information-efficient text-entry interface, driven by natural continuous pointing gestures. Dasher is a competitive text-entry system wherever a full-size keyboard cannot be used - for example,

on a palmtop computer;
on a wearable computer;
when operating a computer one-handed, by joystick, touchscreen, trackball, or mouse;
when operating a computer with zero hands (i.e., by head-mouse or by eyetracker).
The eyetracking version of Dasher allows an experienced user to write text as fast as normal handwriting - 25 words per minute; using a mouse, experienced users can write at 39 words per minute.

Dasher is fast, efficient, easy to learn, and fun to use. (If you don't believe us, see what users round the world say.)

Dasher is free software."

'Press council Act'text is part of their
Malayalam Training Material.


It is also one of the first passage to be available on the internet as a real Malayalam Unicode Text passage.

 
At Tuesday, June 19, 2007 6:29:00 am, Blogger B.S BIMInith.. said...

മാതൃഭൂമിയണ്‌ ആദ്യത്തെ ഓണ്‍ലൈന്‍ ദിപ്പത്രം......ദീപികയല്ല
read http://rashtrathanthram.blogspot.com/2007/06/blog-post.html

വിക്കിപീഡിയയടക്കം ഒരു പാട്‌ വെബ്‌ സൈറ്റുകളിലും മാഗസിനുകളിലും വായിച്ചറിഞ്ഞത്‌ ദീപിക.കോം ആണ്‌ മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ദിനപ്പത്രം എന്നാണ്‌. എന്നാല്‍ മാതൃഭൂമിയുടെ പോര്‍ട്ടല്‍ നോക്കിയപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌.

 

Post a Comment

<< Home